Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Finn Allan

ഫൈ​ൻ അ​ല​ൻ

മും​​​​ബൈ: ഫി​​​​ൻ അ​​​​ല​​​​ൻ, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ ക​​​​ന്നി ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് കി​​​​രീ​​​​ട​​​​ത്തി​​​​ന​​​​രി​​​​കെ എ​​​​ത്തി​​​​ച്ച് ഈ​​​​ഡ​​​​ൻ ഗാ​​​​ർ​​​​ഡ​​​​നി​​​​ൽ വി​​​​സ്മ​​​​യം തീ​​​​ർ​​​​ത്ത ബാ​​​​റ്റ​​​​ർ. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി മു​​​​ന്നേ​​​​റി​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ 43 പ​​​​ന്തു​​​​ക​​​​ളും ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റും ബാ​​​​ക്കി നി​​​​ർ​​​​ത്തി കി​​​​വീ​​​​സ് നി​​​​ലം​​​​പ​​​​രി​​​​ശാ​​​​ക്കി അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത ജ​​​​യം നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ബാ​​​​റ്റിം​​​​ഗ് വി​​​​രു​​​​ന്നി​​​​നൊ​​​​പ്പം ഒ​​​​രു​​​​പി​​​​ടി റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളും അ​​​​ല​​​​ൻ വാ​​​​രി​​​​ക്കൂ​​​​ട്ടി.

നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ഫൈ​​​​ന​​​​ലി​​​​ൽ എ​​​​ത്തു​​​​മെ​​​​ന്ന ക്രി​​​​ക്ക​​​​റ്റ് വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ കാ​​​​റ്റി​​​​ൽ പ​​​​റ​​​​ത്തി​​​​യാ​​​​ണ് അ​​​​ല​​​​ന്‍റെ (33 പ​​ന്തി​​ൽ 100 നോ​​ട്ടൗ​​ട്ട്) ചി​​​​റ​​​​കി​​​​ലേ​​​​റി കി​​​​വീ​​​​സ് ക​​​​ന്നി ഫൈ​​​​ന​​​​ലി​​​​ലേ​​​​ക്ക് പ​​​​റ​​​​ന്ന​​​​ത്. ലോ​​​​ക​​​​ക​​​​പ്പ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​റ് പ്രാ​​​​വ​​​​ശ്യം ഏ​​​​റ്റു​​​​മു​​​​ട്ടി ആ​​​​ദ്യ ജ​​​​യം കി​​​​വീ​​​​സ് പ്രോ​​​​ട്ടീ​​​​സി​​​​നെ​​​​തി​​​​രേ നേ​​​​ടി. അ​​​​തേ​​​​സ​​​​മ​​​​യം, ഐ​​​​സി​​​​സി നോ​​​​ക്കൗ​​​​ട്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ മേ​​​​ധാ​​​​വി​​​​ത്വം കി​​​​വീ​​​​സ് നി​​​​ല​​​​നി​​​​ർ​​​​ത്തി. നാ​​​​ല് പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലി​​​​ലും ജ​​​​യം.

ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ലെ വേ​​​​ഗ​​​​മേ​​​​റി​​​​യ സെ​​​​ഞ്ചു​​​​റി. ലോ​​​​ക​​​​ക​​​​പ്പ് നോ​​​​ക്കൗ​​​​ട്ട് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ശ​​​​ത​​​​കം നേ​​​​ടു​​​​ന്ന ആ​​​​ദ്യ ബാ​​​​റ്റ​​​​ർ. ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നാ​​​​യി സെ​​​​ഞ്ചു​​​​റി നേ​​​​ടു​​​​ന്ന മൂ​​​​ന്നാം ബാ​​​​റ്റ​​​​ർ തു​​​​ട​​​​ങ്ങി ഒ​​​​രു​​​​പി​​​​ടി മൂ​​​​ല്യ​​​​വ​​​​ത്താ​​​​യ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ പേ​​​​രി​​​​ൽ​​​​ കു​​​​റി​​​​ച്ചാ​​​​ണ് ഫി​​​​ൻ അ​​​​ല​​​​ൻ കി​​​​വീ​​​​സി​​​​ന് ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്.

വേ​​​​ഗതാ​​​​രം

33 പ​​​​ന്തി​​​​ൽ 100 റ​​​​ണ്‍​സ് (എ​​​​ട്ട് ഫോ​​​​റും 10 സി​​​​ക്സും) ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വേ​​​​ഗ​​​​മേ​​​​റി​​​​യ സെ​​​​ഞ്ചു​​​​റി കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ ഫി​​​​ൻ അ​​​​ല​​​​ൻ കു​​​​റി​​​​ച്ചു. പ​​​​ത്ത് വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള റി​​​​ക്കാ​​​​ർ​​​​ഡ് പ​​​​ഴ​​​​ങ്ക​​​​ഥ. വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ക്രി​​​​സ് ഗെ​​​​യ്‌​​ൽ 2016ൽ ​​​​ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ 47 പ​​​​ന്തി​​​​ൽ നേ​​​​ടി​​​​യ സെ​​​​ഞ്ചു​​​​റി​​​​യാ​​​​ണ് 14 പ​​​​ന്തി​​​​ന്‍റെ വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ അ​​​​ല​​​​ൻ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്.

ലോ​​​​ക​​​​ക​​​​പ്പ് പു​​​​രു​​​​ഷ-വ​​​​നി​​​​ത ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വേ​​​​ഗ​​​​മേ​​​​റി​​​​യ സെ​​​​ഞ്ചു​​​​റി​​​​കൂ​​​​ടി​​​​യാ​​​​ണ് അ​​​​ല​​​​ൻ അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. 2010ൽ ​​​​വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ 38 പ​​​​ന്തി​​​​ൽ സെ​​​​ഞ്ചു​​​​റി തി​​​​ക​​​​ച്ച വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ഡീ​​​​ൻ​​ഡ്ര ഡോ​​​​ട്ടാ​​​​ണ് പി​​​​ന്നി​​​​ലാ​​​​യ​​​​ത്. ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും അ​​​​ല​​​​ൻ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത് വി​​​​ൻ​​​​ഡീ​​​​സ് താ​​​​ര​​​​ങ്ങ​​​​ളായെ​​​​ന്ന​​​​തും കൗ​​​​തു​​​​കം.

അ​​​​തേ​​​​സ​​​​മ​​​​യം, ട്വ​​​​ന്‍റി-20​​​​യി​​​​ലെ ഫു​​​​ൾ മെംബർ ടീ​​​​മി​​​​ൽ സിം​​​​ബാ​​​​ബ്‌​​വെ​​​​യു​​​​ടെ സി​​​​ക്ക​​​​ന്ദ​​​​ർ റാ​​​​സ​​​​യ്ക്കൊ​​​​പ്പം അ​​​​ല​​​​ൻ റി​​​​ക്കാ​​​​ർ​​​​ഡ് പ​​​​ങ്കി​​​​ടും. റാ​​​​സ 2023ൽ 33 ​​​​പ​​​​ന്തി​​​​ൽ സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യി​​​​രു​​​​ന്നു. 2017ൽ 35 ​​​​പ​​​​ന്തി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യു​​​​ടെ​​​​യും ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രേ സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ഡേ​​​​വി​​​​ഡ് മി​​​​ല്ല​​​​റു​​​​ടെ​​​​യും റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​ണ് പി​​​​ന്നി​​​​ലാ​​​​യ​​​​ത്. 300ല​​​​ധി​​​​കം സ്ട്രൈ​​​​ക്റേ​​​​റ്റി​​​​ൽ ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച നാ​​​​ല് ശ​​​​ത​​​​ക​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​കാ​​​​നും അ​​​​ല​​​​ന് ക​​​​ഴി​​​​ഞ്ഞു.

19 പ​​​​ന്തി​​​​ൽ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി തി​​​​ക​​​​ച്ച ഫി​​​​ൻ അ​​​​ല​​​​ൻ ട്വ​​​​ന്‍റി20 ലോ​​​​ക​​​​ക​​​​പ്പ് നോ​​​​ക്കൗ​​​​ട്ട് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വേ​​​​ഗ​​​​മേ​​​​റി​​​​യ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​ക്കാ​​​​ര​​​​ൻ എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും സ്വ​​​​ന്ത​​​​മാ​​​​ക്കി. 2007ൽ ​​​​മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ താ​​​​രം യു​​​​വരാ​​​​ജ് സിം​​​​ഗ് കു​​​​റി​​​​ച്ച റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് അ​​​​ല​​​​ൻ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്. ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ഒ​​​​രു ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ബാ​​​​റ്റ​​​​റു​​​​ടെ വേ​​​​ഗ​​​​മേ​​​​റി​​​​യ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​കൂ​​​​ടി​​​​യാ​​​​ണി​​​​ത്. 22 പ​​​​ന്തി​​​​ൽ ഫി​​​​ഫ്റ്റി തി​​​​ക​​​​ച്ച ഗ്ലെ​​​​ൻ ഫി​​​​ലി​​​​പ്സാ​​​​ണ് പി​​​​ന്നി​​​​ലാ​​​​യ​​​​ത്.

18 ബൗ​​​​ണ്ട​​​​റി. ലോ​​​​ക​​​​ക​​​​പ്പ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​രു ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ബാ​​​​റ്റ​​​​ർ പ​​​​റ​​​​ത്തി​​​​യ ബൗ​​​​ണ്ട​​​​റി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ബ്ര​​​​ണ്ട​​​​ൻ മ​​​​ക്ക​​​​ല്ല​​​​ത്തി​​​​നൊ​​​​പ്പം.

20 സി​​​​ക്സ്. ഒ​​​​രു ലോ​​​​ക​​​​ക​​​​പ്പ് സീ​​​​സ​​​​ണി​​​​ൽ ഏ​​​​റ്റ​​വു​​​​മ​​​​ധി​​​​കം സി​​​​ക്സ് പ​​​​റ​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽ ഒ​​​​ന്നാ​​​​മ​​​​ൻ. ഷിം​​റോ​​ൺ ഹെ​​​​റ്റ്മെ​​​​യ​​​​ർ (19) ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പി​​​​ന്ത​​​​ള്ളി.

മൂ​​​​ന്നാ​​​​മ​​​​നും ഒ​​​​ന്നാ​​​​മ​​​​നും

കി​​​​വീ​​​​സി​​​​നാ​​​​യി ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ സെ​​​​ഞ്ചു​​​​റി നേ​​​​ടു​​​​ന്ന മൂ​​​​ന്നാം ബാ​​​​റ്റ​​​​റാ​​​​ണ് ഫി​​​​ൻ അ​​​​ല​​​​ൻ. അ​​​​തേ​​​​സ​​​​മ​​​​യം, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നാ​​​​യി വേ​​​​ഗ​​​​മേ​​​​റി​​​​യ സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ താ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​നു​​​​മാ​​​​ണ്. 2020ൽ ​​​​വി​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രേ 46 പ​​​​ന്തി​​​​ൽ ശ​​​​ത​​​​കം തി​​​​ക​​​​ച്ച ഗ്ലെ​​​​ൻ ഫി​​​​ലി​​​​പ്സി​​​​നെ​​​​യാ​​​​ണ് അ​​​​ല​​​​ൻ പി​​​​ന്നി​​​​ലാ​​​​ക്കി​​​​യ​​​​ത്.

ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രേ 2012ൽ 51 ​​​​പ​​​​ന്തി​​​​ൽ സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ബ്ര​​​​ണ്ട​​​​ൻ മ​​​​ക്ക​​​​ല്ല​​​​മാ​​​​ണ് അ​​​​ല​​​​ന് പി​​​​ന്നി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്.

463- ട്വ​​​​ന്‍റി20 ലോ​​​​ക​​​​ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന പാ​​​​ർ​​​​ട്ണ​​​​ർ​​​​ഷി​​​​പ്പ്. അ​​​​ല​​​​ൻ ടിം ​​​​സീ​​​​ഫെ​​​​ർ​​​​ട്ടി​​​​നൊ​​​​പ്പം കു​​​​റി​​​​ച്ചു. ട്വ​​​​ന്‍റി20 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​കെ 1,000 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​ട്ടു​​​​കെ​​​​ട്ടും ഇ​​​​രു​​​​വ​​​​രും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി.

ചേ​​​​സിം​​​​ഗി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന സ്ട്രൈ​​​​ക്ക് റേ​​​​റ്റ് 13.48. ലോ​​​​ക​​​​ക​​​​പ്പ് പ​​​​വ​​​​ർ​​​​പ്ലേ​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് സ്കോ​​​​ർ വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​മി​​​​ല്ലാ​​​​തെ 84 റ​​​​ണ്‍​സ് എ​​​​ന്നീ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പി​​​​റ​​​​ന്നു.

ട്വ​​​​ന്‍റി20 ക​​​​രി​​​​യ​​​​ർ

ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ടോ​​​​പ്പ് ഓ​​​​ർ​​​​ഡ​​​​ർ സ്ഫോ​​​​ട​​​​നാ​​​​ത്മ​​​​ക ബാ​​​​റ്റ​​​​റാ​​​​ണ് 26കാ​​​​ര​​​​ൻ ഫി​​​​ൻ അ​​​​ല​​​​ൻ. 61 മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് മൂ​​​​ന്ന് സെ​​​​ഞ്ചു​​​​റി​​​​യ​​​​ട​​​​ക്കം 1654 റ​​​​ണ്‍​സ് സ​​​​ന്പാ​​​​ദ്യം. ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​ർ 137. ട്വ​​​​ന്‍റി-20​​യി​​ൽ ഉ​​​​യ​​​​ർ​​​​ന്ന സ്ട്രൈ​​​​ക്റേ​​​​റ്റു​​​​ള്ള ബാ​​​​റ്റ​​​​ർ​​​​മാ​​​​രി​​​​ൽ ആ​​​​റാ​​​​മ​​​​ൻ (171.04).

Latest News

Corehub Up